1. തന്നിരിക്കുന്ന യൂസർ ഐഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് www.relief.revenue.kerala.gov.in ൽ ലോഗിൻ ചെയ്യുക.
2. ഹോം പേജിൽ Flood Relief ൽ ക്ലിക്ക് ചെയ്യുക.
3. ഇടതുവശത്ത് family details, camp details, List for Validation, downloads, Search എന്ന ലിങ്കുകൾ കാണുവാൻ സാധിക്കുന്നതാണ്. കൂടാതെ താലൂക്കിന് കീഴിലുള്ള വില്ലേജുകളിലെ ക്യാമ്പുകളുടെ വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്നതാണ്.
4. താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ camp details എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണുവാൻ സാധിക്കും. family details ക്ലിക്ക് ചെയ്യുമ്പോൾ താലൂക്കിലെ ക്യാമ്പുകളുടെ പേരുകൾക്ക് നേരെ view details എന്ന ലിങ്ക് കാണുവാൻ സാധിക്കും. view details ക്ലിക്ക് ചെയ്യുമ്പോൾ ടി ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ വിവരം ലിസ്റ്റ് ചെയ്യുന്നതാണ്.
5. ലിസ്റ്റിൽ മാൻഡേറ്ററി ഫീൽഡുകളായ പേര്, മൊബൈൽ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, IFS കോഡ് എന്നിവ ശ്രദ്ധയോടെ പരിശോധിക്കുക. ഓരോ നിരയിലും (row) FH എന്നത് Family Head (ഗൃഹനാഥ/ഗൃഹനാഥൻ) FM എന്നത് Family Member എന്നതിനെയും സൂചിപ്പിക്കുന്നു.
6. ഏതെങ്കിലും നിര (row) പൂർണ്ണമായും തെറ്റാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ആയത് delete ഓപ്ഷൻ ഉപയോഗിച്ച് ഒഴിവാക്കാവുന്നതാണ്.
7. പുതുതായി ഗുണഭോക്താക്കളെ ലിസ്റ്റിൽ Add ചെയ്യുന്നതിന് താഴെ കാണിച്ചിരിക്കുന്ന പ്രകാരം Add ബട്ടൺ ക്ലിക്ക് ചെയ്യുക.
8. ഓരോ നിരയുടേയും (row) നേർക്ക് edit, delete എന്നീ options കാണാവുന്നതാണ്. edit option ഉപയോഗിച്ച് ഡാറ്റാ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ/കൂട്ടിച്ചെർക്കലുകൾ വരുത്തി approve ചെയ്യുമ്പോൾ edit/delete ഓപ്ഷന് വലത് വശത്തായി Add to List എന്ന ഓപ്ഷൻ വരുന്നതാണ്.
9. ലിസ്റ്റ് ചെയ്തിരിക്കുന്ന ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ശരിയെന്ന് ബോധ്യപ്പെടുന്ന പക്ഷം Add to ലിസ്റ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഗുണഭോക്താവിന്റെ പേര് സാമ്പത്തിക സഹായത്തിനുള്ള അന്തിമ ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്.
10. ഒരു ക്യാംപിലെ അർഹരായ എല്ലാ വ്യക്തികളേയും ഇപ്രകാരം Add to List ഓപ്ഷൻ ഉപയോഗിച്ച് Add ചെയ്തതിനു ശേഷം Family Details ൽ തിരിച്ചുവന്ന് ടി ക്യാംപിനു നേരെയുള്ള Sent List എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
11. ഇങ്ങിനെ ചെയ്യുമ്പോൾ പ്രസ്തുത ലിസ്റ്റ് List For Validation മെനുവിൽ ലഭ്യമാകുന്നതാണ്. List for Validation ൽ കാണുന്ന Create csv File എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
12. ഇപ്പോൾ csv ഫോർമാറ്റിലുള്ള ലിസ്റ്റ് generate ചെയ്യപ്പെടുന്നതും ആയത് downloads മെനുവിൽ ലഭ്യമാകുന്നതുമാണ്.
13. ടി മെനുവിലെ Download ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ csv ഫോർമാറ്റിലുള്ള ഫയൽ കംപ്യൂട്ടറിലേയ്ക്ക് ഡൌൺലോഡ് ചെയ്യപ്പെടും. ടി csv ഫോർമാറ്റിലുള്ള ഫയൽ BIMS (Beneficiary Validation) ൽ അപ്ലോഡ് ചെയ്ത് വാലിഡേറ്റ് ചെയ്യേണ്ടതാണ്.
14. ഇപ്രകാരം വാലിഡേറ്റ് ചെയ്യുമ്പോൾ പിശകുകൾ കാണപ്പെടുന്ന പക്ഷം ടി വ്യക്തി/വ്യക്തികളുടെ ഡാറ്റാ List for Validation മെനുവിലെ Remove from List ഓപ്ഷൻ ഉപയോഗിച്ച് ഒഴിവാക്കിയ ശേഷം step 8 മുതൽ ആവർത്തിക്കേണ്ടതാണ്.
15. BIMS വാലിഡേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം Downloads മെനുവിലെ Validate ബട്ടൺ ക്ലിക്ക് ചെയ്ത് ലാൻഡ് റവന്യു കമ്മീഷണറേറ്റിലേക്ക് അയക്കാവുന്നതുമാണ്.
ശ്രദ്ധിക്കുക:- BIMS വാലിഡേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ Downloads മെനുവിലെ Validate ബട്ടൺ ക്ലിക്ക് ചെയ്യുവാൻ പാടുള്ളൂ. ഒരു പ്രാവശ്യം Validate ചെയ്താൽ തെറ്റായ വാലിഡേഷൻ ക്യാൻസൽ ചെയ്യുന്നതിന് സാധിക്കുന്നതല്ല.
ഡാറ്റാ അപ്ഡേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ ഇരട്ടിപ്പുകൾ പരിശോധിച്ച് യഥാർത്ഥമല്ലാത്തത് ഒഴിവാക്കുക.
2. "0" ത്തിൽ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ ഒറിജിനൽ ഡാറ്റായുമായി ഒത്തുനോക്കി "0"/"00"/"000" ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കുക.
3. ബാങ്ക് അക്കൗണ്ട് നമ്പറുകളായി സയന്റിഫിക് നമ്പറുകൾ (ഉദാഹരണം "4317E+15") ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ ആയത് ഒഴിവാക്കി ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ ചേർക്കുക..
4. ബാങ്ക് അക്കൗണ്ട് നമ്പർ കോളത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ, പേരുകൾ, IFS കോഡ്, സ്പെഷ്യൽ കാരക്ടറുകൾ എന്നിവ ഒഴിവാക്കുക.
5. ബാങ്ക് അക്കൗണ്ട് നമ്പർ കോളത്തിൽ തുടർച്ചയായി ആറോ അതിലധികമോ പൂജ്യങ്ങൾ ഉണ്ടെങ്കിൽ ആയത് പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തുക.
6. സാധാരണയായി IFS കോഡുകളിൽ 9, 10, 11 Alphanumerals ആണ് വരേണ്ടത്. ഇതിൽ നിന്നും വ്യത്യസ്തമായി കാണുന്ന IFS കോഡുകൾ പ്രത്യേകം പരിശോധിക്കുക.
7. മൊബൈൽ നമ്പർ കോളത്തിൽ 10 ൽ കൂടുതൽ അക്കങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ച് യഥാർത്ഥ മൊബൈൽ നമ്പർ എന്റർ ചെയ്യുക.
8. റേഷൻ കാർഡ് നമ്പർ കോളത്തിൽ 10 ൽ കൂടുതൽ അക്കങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ച് യഥാർത്ഥ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്യുക.
9. ഗൃഹനാഥ/ഗൃഹനാഥൻ/ തുക അനുവദിക്കേണ്ട വ്യക്തിയുടെ മേൽപരാമർശിച്ച മാൻഡേറ്ററി വിവരങ്ങൾക്ക് നേരെ സ്റ്റാറ്റസ് കോളത്തിൽ FH എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.